കുമ്പള ഐഎച്ച്ആർഡി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എ.ബി.വി.പിക്ക് പൂർണ്ണ ആധിപത്യം.
കുമ്പള(www.truenewsmalayalam.com) . ഇൻസ്റ്റിറ്റ്യൂവ് ഓഫ് ഹുമൺ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ എച്ച് ആർ ഡി ) കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് പൂർണ്ണ ആധിപത്യം.
കഴിഞ്ഞവർഷത്തേക്കാൾ നില മെച്ചപ്പെടുത്തിയ എബിവിപി 15ൽ 9 സീറ്റ് നേടിയാണ് ആധിപത്യം നിലനിർത്തിയത്. കെഎസ്‌യു- എംഎസ് എഫ് സഖ്യം നാല് സീറ്റ് നേടിയപ്പോൾ എസ്എഫ്ഐക്ക് രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വാശിയേറിയ മത്സരമായിരുന്നു ഈ പ്രാവശ്യം നടന്നത്.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച കുമ്പളയിൽ എബിവിപി പ്രവർത്തകരും, കെഎസ്‌യു -എംഎസ് എഫ് പ്രവർത്തകരും വെവ്വേറെ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Post a Comment