മഴ കനത്തു: ഘോഷയാത്രകൾ മാറ്റിവെച്ചു, നബിദിനത്തിന് മൗലീദ് പാരായണത്തോടെയും, മദ്ഹ് പാടിയും ആഘോഷമാക്കി വിശ്വാസി സമൂഹം.
മൊഗ്രാൽ(www.truenewsmalayalam.com) : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ മുസ്ലിം വിശ്വാസി സമൂഹം ആഘോഷിക്കുന്നു.
രാവിലെത്തന്നെ പള്ളി- മദ്രസകളിൽ മൗലീദ് പാരായണവും, മദ്ഹ് ഗാനങ്ങളാളും, മധുര പലഹാരങ്ങളും, ചീരണിയും വിതരണം ചെയ്തുമാണ് നബിദിനം ആഘോഷിച്ചു വരുന്നത്.
കുമ്പള, മൊഗ്രാൽ പ്രദേശങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിനത്തോടനുബന്ധിച്ച് ചായ-കടി, ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ഭക്ഷണ പൊതി വിതരണം ചെയ്തുവരുന്നുണ്ട്.
ചില പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഘോഷയാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദിൽ നടന്ന നബിദിനത്തോടനുബന്ധിച്ചുള്ള മൗലീദ് പാരായണത്തിന് പിവി അബ്ദുൽഹമീദ് മൗലവി, റിയാസ് അശാഫി, ശാഫി ദാരിമി, ബാവ ഉസ്താദ്, സാജിദ് സഖാഫി, സാലിം മൗലവി, അഫ്രാസ് എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്ക് ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകിവരുന്നു.
Post a Comment