ബന്തിയോട് അട്ക്കയിലും പരിസര പ്രദേശങ്ങളിലും കടകളില്‍ കവര്‍ച്ച,പോലീസ് അന്വേഷണം തുടങ്ങി
അട്ക്കയിലെ അസീസിന്റെ ഉടമസ്ഥതയിലുള്ള എം.എം പ്രൊഫിറ്റ് ഷോപ്പിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വലിപ്പിലുണ്ടായിരുന്ന 15000ത്തോളം രൂപ മോഷ്ടിച്ചതായി കുമ്പള പോലീസിൽ പരാതി നൽകിയിരുന്നു.തൊട്ടടുത്തുള്ള കൺസ്ട്രക്ഷൻ തൊഴിലാളിയുടെ വാടക റൂമിന്റ പൂട്ടും പൊളിച്ചിരുന്നു.
കുബണൂരില്‍ മൂന്ന് കടകളില്‍ ഷട്ടറുകളുടെ പൂട്ട് തകര്‍ത്താണ് 11,000 രൂപയും സിഗരറ്റുകളും മറ്റൊരു കടയിൽ നിന്ന് കൂടാതെ 15,000 രൂപയും സിഗറ്റുകളും മോഷ്ടിച്ചത്. ഗണേശന്റെ ശ്രീദേവി പ്രസാദ് കടയില്‍ നിന്ന് 5000 രൂപയും 3000 രൂപയുടെ സിഗരറ്റുകളും നിത്യാപ്രസാദിന്റെ ശ്രീദുര്‍ഗ ജനറല്‍ സ്റ്റോറില്‍ നിന്ന് 3000 രൂപയും 2000 രൂപയുടെ സിഗരറ്റുകളും അശോകന്റെ ഭഗവതി സ്റ്റോറില്‍ നിന്ന് 3000 രൂപയും 2500 രൂപയുടെ സിഗരറ്റുകളും മോഷണം പോയി. പച്ചമ്പളയിലെ യാക്കൂബിന്റെ മലബാര്‍ സ്റ്റോറിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് 5000 രൂപയും 4000 രൂപയുടെ സിഗരറ്റുകളും കവര്‍ന്നു. ഇതിന്റെ സമീപത്തുള്ള എസ്.ഡി.പി.ഐ ഓഫിസിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറി ചുമര് വഴി കടന്ന് നിസാറിന്റെ ഹോട്ടലില്‍ നിന്ന് നേര്‍ച്ച ഡബ്ബിയും കവര്‍ന്നു. കുമ്പള പൊലീസെത്തി അന്വേഷണം നടത്തി.
Post a Comment