റെയിൽവേ ട്രാക്കുകൾക്ക് സമീപം അടക്കി വെച്ചിരിക്കുന്ന സ്ലീപ്പറുകൾ രാത്രി കാലങ്ങളിൽ സാമൂഹ്യ ദ്രോഹികൾക്ക് ഇരിപ്പിടമാകുന്നു.
കുമ്പള(www.truenewsmalayalam.com) : റെയിൽപ്പാളങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാൻ വേണ്ടി ട്രോളികളിൽ എത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്ക് ട്രെയിൻ വരുമ്പോൾ ട്രോളികൾ ട്രാക്കിൽ നിന്ന് മാറ്റി ഇടുന്നതിനുവേണ്ടി റെയിൽവേ ട്രാക്കുകൾക്ക് സമീപം അടക്കി വെച്ചിരിക്കുന്ന സ്ലീപ്പറുകൾ രാത്രികാലങ്ങളിൽ സാമൂഹിക ദ്രോഹികൾക്ക് ഇരിപ്പിടമാകുന്നതായി ആക്ഷേപം.
ഉപ്പള മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തിൽ റെയിൽവേയുടെ സ്ലീപ്പറുകൾ മദ്യപിക്കാനും,കഞ്ചാവ് പോലുള്ള ലഹരി ഉപയോഗത്തിനും സാമൂഹിക ദ്രോഹികൾ ദുരുപയോഗപ്പെടുത്തുന്നത്. ട്രെയിനുകൾക്ക് നേരെ വ്യാപകമായി കല്ലെറിയുന്നതും, റെയിൽപാളങ്ങളിൽ കല്ലുവെക്കുന്നതും ഉൾപ്പെടെ ജില്ലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക ദ്രോഹികളെ പിടികൂടാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നും പോലീസ്-ഉദ്യോഗസ്ഥ നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.
ലഹരിയുടെ മറവിൽ രാത്രികാലങ്ങളിൽ റെയിൽപാളങ്ങളിൽ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടമാ ണെന്നാണ് സമീപവാസികൾ പറയുന്നത്.
Post a Comment