JHL

JHL

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള തീയതി ഒക്ടോബര്‍ ഏഴ് വരെ നീട്ടി.

 


ന്യൂഡൽഹി(www.truenewsmalayalam.com) : 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. മുന്‍ തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കേ, 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത് പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാവുക.

ഒക്ടോബർ ഏഴിന് ശേഷം റിസർവ് ബാങ്കിന്‍റെ തിരഞ്ഞെടുത്ത 19 ഓഫിസുകളിൽ 2000 നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകും.

2016ൽ ബിജെ.പി സർക്കാർ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആർ.ബി.ഐ പുറത്തിറക്കിയത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നിലവിൽ സർക്കുലേഷനിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ജൂലൈയിൽ തന്നെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർ.ബി.ഐ അറിയിച്ചത്.


No comments