JHL

JHL

140 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി കുഡ്ലു സ്വദേശി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ പിടിയിൽ.


മഞ്ചേശ്വർ(www.truenewsmalayalam.com) 
: 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി കുഡ്ലു സ്വദേശി പിടിയിൽ.  കാസർകോട് കൂട്ലു സ്വദേശി ഇർഫാനെയാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.

 ഇൻസ്‌പെക്ടർ എം.യൂനസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് KL 14 AC 1812 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.

 പ്രതിക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഇർഫാൻ ഇതിന് മുൻപ് 90 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ചെക്ക്പോസ്റ്റിൽ പിടിയിലായിട്ടുണ്ട്.പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് 2 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ്.

 കഴിഞ്ഞ ഒരു മാസത്തിനിടയിൽ 5 കാറുകളിലായി കടത്തിയ 900 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ പിടികൂടിയിട്ടുള്ളത്.

പ്രിവൻ്റീവ് ഓഫീസർ ജനാർദ്ദനൻ. കെ.എ,സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഇജാസ്, നിഷാദ് പി നായർ ,സബിത് ലാൽ, എക്സൈസ് ഡ്രൈവർ സത്യൻ.ഇ.കെ  എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments