JHL

JHL

മഞ്ചേശ്വരത്ത് പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ കൊലക്കേസ്‌ പ്രതിയും; ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

 കാസർകോട്: പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്‌ഐ പി.അനൂപിനെ അക്രമിച്ച സംഭവത്തില്‍ കൊലക്കേസ്‌ പ്രതിയും ഉണ്ടെന്ന് പൊലീസ്‌ അന്വേഷണത്തില്‍ വ്യക്തമായി.

 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉപ്പളയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തലവന്‍ കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ഇയാളെന്നു പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

 റഫീഖ് കൊല കേസില്‍ കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിയുകയായിരുന്നു, അടുത്തിടെയാണ്‌ ജാമ്യത്തിലിറങ്ങിയത്.

ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ എസ്‌.ഐ അനൂപിനും സിവില്‍ പൊലീസ്‌ ഓഫീസര്‍ കിഷോറിനും നേരെ ഉപ്പള, ഹിദായത്ത്‌ നഗറില്‍ വച്ച്‌ അക്രമണം നടത്തിയത്‌.

 എസ്‌.ഐയുടെ പരാതി പ്രകാരം അഞ്ചുപേര്‍ക്കെതിരെയാണ്‌ പൊലീസിനെ അക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തത്‌. ഇവരില്‍ അഞ്ചാം പ്രതിയായ ജില്ലാ പഞ്ചായത്തംഗവും മുസ്ലീംയൂത്ത്‌ലീഗ്‌ ജില്ലാ ജോ.സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തിരുന്നു. ഇയാള്‍ റിമാന്റിലാണ്‌.

അതേസമയം കേസിലെ ഒന്നാം പ്രതിയായ ഉപ്പളയിലെ റഷീദ്‌ ഗള്‍ഫിലേയ്‌ക്കു കടന്നതായാണ്‌ സൂചന. ഇയാളെ തരികെയെത്തിക്കുന്നതിന്റെ ഭാഗമായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കാന്‍ പൊലീസ്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. മറ്റുമൂന്ന് പ്രതികള്‍ ഒളിവിലാണ്‌. ഇവര്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌

No comments