JHL

JHL

പുതുപ്പള്ളി വോട്ടെണ്ണൽ; തുടക്കം മുതൽ ലീഡ് നിലനിർത്തി ചാണ്ടി ഉമ്മൻ

 


കോ​ട്ട​യം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ആദ്യ ഫലസൂചനയിൽ തന്നെ ചാണ്ടി ഉമ്മൻ മുന്നിലായിരുന്നു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പു​തി​യ നാ​യ​കൻ ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ലാണ് നടക്കുന്നത്.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർഥികളാണ് മത്സരിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ ആണ്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നോ അ​തോ ര​ണ്ട്​ ത​വ​ണ അ​ദ്ദേ​ഹ​ത്തോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക്​ സി. ​തോ​മ​സോ വ​രു​മോ​യെ​ന്ന​താ​ണ്​ രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.


No comments