JHL

JHL

മീലാദാഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങുന്നു; മൊഗ്രാലിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

മൊഗ്രാൽ(www.truenewsmalayalam.com) : മുഴുവൻ മനുഷ്യരാശിയോടും കരുണ കാട്ടണമെന്ന് സമൂഹത്തെ ഉണർത്തിയ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ മീലാദാ ഘോഷ പരിപാടികൾക്ക് നാടും നഗരവും ഒരുങ്ങുന്നു. ചന്ദ്രക്കല ദൃശ്യമായാൽ ഈ മാസം പതിനാറ് മുതലാണ് നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമാവുക. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് മദ്രസകൾ കേന്ദ്രീകരിച്ചും,സന്നദ്ധ സംഘടനകളും ആസൂത്രണം ചെയ്തു വരുന്നത്. റബീഉൽ അവ്വൽ 12ന് (27/09/23) നാടെങ്ങും നബിദിന ഘോഷയാത്രകൾ നടക്കും.

 മൊഗ്രാൽ മീലാദ് നഗറിലെ മീലാദാ ഘോഷം 2023 ഒക്ടോബർ 13ന് സംഘടിപ്പിക്കാൻ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ "ലോഗോ' സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി ഉപാധ്യക്ഷൻ യുഎം അബ്ദുൽ റഹ്മാൻ മൗലവി പ്രകാശനം ചെയ്തു. ചടങ്ങിൽ മീലാദ് കമ്മിറ്റി പ്രസിഡണ്ട് ടിപി ഫൈസൽ, ജനറൽ സെക്രട്ടറി നബീൽ, ട്രഷറർ ഹാഷിർ, ഭാരവാഹികളായ മിദ്ലാജ് ടിപി, ശുറൈക്ക്, മൈഷൂഖ്, മുഫീദ്, അദ്‌നാൻ ടിപി, റയീസ് എന്നിവർ സംബന്ധിച്ചു.

 മീലാദ് ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ലിവകാൻസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളും ഉപദേശക സമിതി അംഗങ്ങളും സംബന്ധിച്ചു.

No comments