JHL

JHL

ദേശീയപാത വികസനം; ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായി സർവീസ് റോഡിലെ ഓവുചാൽ തിട്ട.


കുമ്പള(www.truenewsmalayalam.com)  : തലപ്പാടി ചെങ്കള റീച്ചിൽ സർവീസ് റോഡിനോട് ചേർന്ന് നിർമ്മിച്ച ഓവുചാൽ സ്ളാബുകൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ്  സേവീസ് റോഡിൽ ഉണ്ടായത്. കുമ്പള ദേവിനഗറിൽ ഒരു പോളി ടെക്നിക്ക് വിദ്യാർത്ഥി ബൈക്ക് മറിഞ്ഞ് മരിച്ചിരുന്നു.  ഓവുചാൽ സ്ലാബും ടാർ ചെയ്ത ഭാഗവും ചേർന്നതാണ് നിലവിൽ സർവീസ് റോഡ് ആയി ഉപയോഗിക്കുന്നത്. പിറകിലോ മുൻ വശത്തോ വേറെ വാഹനം വരുമ്പോൾ ടാർ റോഡിൽ നിന്നും സ്ളാബിലേക്ക് കയറുമ്പോഴാണ് അപകടം ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു. അര ഇഞ്ച് മുതൽ രണ്ട് ഇഞ്ച് വരെ റോഡിൽ നിന്നും ഉയർന്നാണ് സ്ളാബ് കിടക്കുന്നത്. ഇതാണ് അപകടം ഉണ്ടാക്കുന്നത്. 

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം നേതാക്കൾ ജില്ലാ കലക്ടർക്കും റോഡ് നിർമ്മിക്കുന്ന ഊരാളുങ്കൽ കമ്പനിക്കും പരാതി നൽകി.


No comments