കർണ്ണാടക പുത്തൂർ സ്വദേശി കണ്ണൂരിൽ തടാകത്തിൽ മുങ്ങി മരിച്ചു.
കണ്ണൂർ(www.truenewsmalayalam.com) : കർണ്ണാടക പുത്തൂർ സ്വദേശി കണ്ണൂരിൽ തടാകത്തിൽ മുങ്ങി മരിച്ചു. മംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വിദ്യാർഥിയാണ് കണ്ണൂരിലെ തടാകത്തിൽ മുങ്ങി മരിച്ചത്.
കർണാടക പുത്തൂർ അടേക്കൽ സ്വദേശി മുഹമ്മദ് അസിൻ (21) ആണ് ശനിയാഴ്ച രാവിലെ ബക്കളം കടമ്പേരി ചിറയിലുണ്ടായ അപകടത്തിൽ മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് തടാകത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിദ്യാർഥിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം ഗവ. മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment