എം ഡി എം എ മയക്കുമരുന്നുമായി യുവതിയുൾപ്പെടെ മൂന്നു പേർ പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : എം ഡി എം എ മയക്കുമരുന്നുമായി യുവതിയുൾപ്പെടെ മൂന്നു പേർ പിടിയിൽ.
കാറില്‍ കടത്തുകയായിരുന്ന 3.9 ഗ്രാം എം ഡി എം എയുമായാണ് മുട്ടത്തൊടി സ്വദേശികളായ ഖമറുന്നീസ(42), പിഎ അഹമ്മദ് ഷെരീഫ്(40), ചെങ്കള, ചേരൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് (36) എന്നിവർ അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വിദ്യാനഗര്‍ എസ്ഐ ഉമേഷിൻറെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
Post a Comment