മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനുള്‍പ്പെടെ മുഴുവൻ പ്രതികളും നേരിട്ട് കോടതിയിൽ ഹാജരാകാൻ കർശന നിർദേശവുമായി ജില്ലാ സെഷൻസ് കോടതി.
കാസര്‍കോട്(www.truenewsmalayalam.com) : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുള്‍പ്പെടെ മുഴുവൻ പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് കാസര്‍കോട് ജില്ലാ സെഷൻസ് കോടതി.
ഈ മാസം 21 നാണ് കോടതിയില്‍ ഹാജരാകേണ്ടത്.
ഇതുവരെ പ്രതികളാരും കോടതിയില്‍ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിൻവലിപ്പിച്ചുവെന്നും കൂടാതെ കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ഫോണും നല്‍കിയെന്നുമാണ് കേസ്.
Post a Comment