കുമ്പള ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം; ഡി.ഇ.ഒ ദിനേശൻ.
മഞ്ചേശ്വരം മണ്ഡലത്തിലെ സ്കൂളുകളിൽ നീന്തൽ പരിശീലനത്തിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി സാധ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടുന്ന ഇടപെടലുകൾ നടത്തുമെന്നും ഡി ഇ ഒ സൂചിപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള ഏകദേശം 80 ഓളം കുട്ടികൾക്കാണ് ജില്ലയിലെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ക്യാമ്പ് നടന്നുകൊണ്ടിരിക്കുന്നത്.
മഞ്ചേശ്വരം ബീച്ച് പാർക്ക് സ്വിമ്മിംഗ് പൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡന്റുമായി അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. അക്കാദമി ജനറൽ സെക്രട്ടറിയും കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ബി എ റഹിമാൻ സ്വാഗതം പറഞ്ഞു.
കെ പി മുനീർ, ആസിഫ് കരോട, ഉണ്ണി വയനാട്, സിദ്ദിഖ് ലോഗി തുടങ്ങിയർ സംസാരിച്ചു.
ഡി ഇ ഒ ദിനേശനുള്ള കുമ്പള ഫുട്ബോൾ അക്കാദമി യുടെ ഉപഹാരം പ്രസിഡന്റ് അഷ്‌റഫ് കർള സമർപ്പിച്ചു.
അക്കാദമി സെക്രട്ടറിയും നീന്തൽ പരിശിലന ക്യായമ്പയ്ൻ കൺവീനറുമായ മുഹമ്മദ് കുഞ്ഞി കുമ്പോൾ നന്ദി പറഞ്ഞു.
Post a Comment