JHL

JHL

ഇൻഫ്ളുവൻസർമാരായ യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; കേരളാ ഇൻഫ്ലുവൻസേഴ്സ് കമ്മ്യുണിറ്റി കോടതിയിലേക്ക്

എറണാകുളം(www.truenewsmalayalam.com) : ഇൻഫ്ളുവൻസർമാരായ യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ  നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരളാ ഇൻഫ്ലുവൻസേഴ്സ് കമ്മ്യുണിറ്റി (KIC).

 കൊച്ചി അബാദ് പ്ലാസയിൽ സെപ്റ്റംബർ 11 ന് നടന്ന കേരളാ ഇൻഫ്ലുവൻസേഴ്സ് കമ്മ്യുണിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

 20 ഓളം ഇൻഫ്ളുവൻസർമാരായ യുവതികളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് അശ്ലീല വെബ് സൈറ്റിലൂടെ പ്രചരിപ്പിച്ചത്.

 സംഭവത്തിൽ യുവതികൾ പൊലീസിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതോടെയാണ് വിഷയത്തിൽ കേരളാ ഇൻഫ്ലുവൻസേഴ്സ് കമ്മ്യുണിറ്റി കോടതിയെ സമീപിക്കുന്നത്.


No comments