കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ജില്ലാ അസിസ്റ്റന്റ് കലക്ടർക്കും ഗൺമാനും പരിക്ക്.
ചെമ്മനാട്(www.truenewsmalayalam.com) : കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ജില്ലാ അസിസ്റ്റന്റ് കലക്ടർക്കും ഗൺമാനും പരിക്ക്. അസിസ്റ്റന്റ് കലക്ടർ കെ ദിലീപിനും കൂടെയുണ്ടായിരുന്ന ഗൺമാൻ രഞ്ജിത്തിനുമാണ് പരുക്കേറ്റത്.
ഇന്ന് വൈകീട്ട് 4.15 ഓടെ ചെമ്മനാട് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്, ബാര വിലേജ് ഓഫീസിൽ ഡിജിറ്റൽ സർവേയുടെ രണ്ടാം ഘട്ട ഉദ്‌ഘാടന പരിപാടിയിലും തച്ചങ്ങാട് ടൂറിസം ദിനത്തിന്റെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ചെമ്മനാട് സ്‌കൂളിന് സമീപം കാർ എത്തിയപ്പോൾ പോകറ്റ് റോഡിൽ നിന്നും മറ്റൊരു വാഹനം കയറി വന്നപ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ കാർ ഡ്രൈവർ ബ്രേകിട്ടപ്പോൾ കാർ തലകീഴായി മറിഞ്ഞ് നിൽക്കുകയായിരുന്നു.
അപകടത്തിൽ പെട്ടവരെ ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് കലക്ടറുടെ ഇടത് തോളെല്ലിനും, നാടുവിനുമാണ് പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റും.
Post a Comment