JHL

JHL

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ.

 


കാസര്‍കോട്(www.truenewsmalayalam.com) : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മധൂര്‍ ചേനക്കോട്ട് താമസക്കാരനായ  റാംബോ ഖാദര്‍ എന്ന അബ്ദുല്‍ഖാദറിനെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് സി.ഐ ജി.എ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്നലെ നുള്ളിപ്പാടിയില്‍ വെച്ചാണ് കടത്തുകയായിരുന്ന 100 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ രാധാകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്, കെ. സതീശന്‍, എ.കെ നാസറുദ്ദീന്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments