JHL

JHL

രക്ഷിതാക്കളാണ് യഥാർത്ത അധ്യാപകർ; എൻ നിർമ്മൽകുമാർ.


മൊഗ്രാൽ(www.truenewsmalayalam.com) : കുട്ടികളെ നല്ല നിലയിൽ വളർത്തുകയും, അവർക്ക് വിദ്യാഭ്യാസം ലഭിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന രക്ഷിതാക്കളാണ് യഥാർത്ഥ അധ്യാപകരെന്ന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, ഇന്റർനാഷണൽ മോട്ടിവേഷൻ സ്പീക്കറുമായ എൻ നിർമ്മൽകുമാർ അഭിപ്രായപ്പെട്ടു.

  മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൊഗ്രാൽ ദേശീയവേദി അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  അധ്യാപക സംഗമത്തിൽ അധ്യാപകരുമായി സംവദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ റിട്ടയേഡ് ഹെഡ്മാസ്റ്റർ എം മാഹിൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, ആർ ശിവാനന്ദൻ മാസ്റ്റർ. മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷമീമ ടീച്ചർ, പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, എസ്എംസി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കാദർ മാഷ്,മുഹമ്മദ് കുഞ്ഞി മാഷ്,ഹമീദ് കാവിൽ, ഹമീദ് പെർവാഡ്, ഹമീദ് ബദിയടുക്ക എന്നിവർ സംസാരിച്ചു. ട്രഷറർ എച്ച്എം കരീം നന്ദി പറഞ്ഞു.

 ചടങ്ങിൽ ഇശൽ ഗ്രാമത്തിലെ അമ്പതോളം അധ്യാപകർ പങ്കെടുത്തു. മുഴുവൻ അധ്യാപകർക്കും ദേശീയവേദിയുടെ ഉപഹാരം സമ്മാനിച്ചു. പരിപാടിക്ക് ദേശീയവേദി ഭാരവാഹികളായ അഷ്റഫ്  പെർവാഡ്, അബ്ദുല്ല കുഞ്ഞ് നടുപ്പളം, മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടികെ അൻവർ, മുഹമ്മദ് അബ്ക്കോ, എംഎ മൂസ. എംഎം റഹ്മാൻ,ടി കെ ജാഫർ,മുഹമ്മദ് പേരാൽ,ബിഎ മുഹമ്മദ് കുഞ്ഞി,കുഞ്ഞഹമ്മദ് ടിഎ,മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌,ഹാരിസ് ബഗ്ദാദ്,ഗൾഫ് പ്രതിനിധി അക്ബർ പെർവാഡ് എന്നിവർ നേതൃത്വം നൽകി.


No comments