പഴയകാല വ്യാപാരി പാറവളപ്പിൽ അബ്ദുൽ ഖാദർ നിര്യാതനായി.
മൊഗ്രാൽ(www.truenewsmalayalam.com) . പഴയകാല വ്യാപാരിയും, പ്രവാസിയുമായ മൊഗ്രാൽ പാറവളപ്പിൽ അബ്ദുൽ ഖാദർ (69)നിര്യാതനായി.
ചെറുപ്രായത്തിൽ തന്നെ മുംബൈ, ഹുബ്ലി എന്നിവിടങ്ങളിൽ പലചരക്കുകട നടത്തിയിരുന്നു. പിന്നീട് അബുദാബിയിലും ജോലി ചെയ്തിരുന്നു. നാട്ടിലെത്തി മൊഗ്രാൽ ടൗണിൽ കച്ചവടത്തിലേർപ്പെട്ടു. നേരത്തെ വ്യാപാരി-വ്യവസായി ഏകോപന സമിതി കുമ്പള യുണിറ്റ് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
അസ്മ, പരേതയായ മറിയംബീ എന്നിവർ ഭാര്യമാരായിരുന്നു. മക്കൾ: ബാദുഷ,സുഹ്‌റ,ബദറുദ്ദീൻ, സക്കുവാൻ.
മരുമക്കൾ :ഹംസ മേൽപറമ്പ്, റുക്‌സാന ബേക്കൽ.
സഹോദരങ്ങൾ: പരേതനായ അബ്ബാസ് പാറവളപ്പിൽ, പരേതയായ ആയിഷ.
Post a Comment