JHL

JHL

വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ പോലീസുകാർക്കെതിരെ നരഹത്യക്ക് കേസെടുക്കണം; പിഡിപി.

കുമ്പള(www.truenewsmalayalam.com)  : അംഗടി മുഖർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫർഹാസിന്റെ  മരണത്തിനിടയാക്കിയ പോലീസിന്റെ പരിശോധനാ രീതി അത്യന്തം പ്രതിഷേധാർഹമാണ്, പ്രസ്തുത സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസ് ചുമത്തി അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്ന് പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എസ് എം ബഷീർ അഹമ്മദ് മഞ്ചേശ്വരം പറഞ്ഞു.

 കുമ്പളയിൽ പിഡിപി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യുടെ ഭാഗമായി നടന്ന പന്തം കൊളുത്തി പ്രകടനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അടിയന്തരമായ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തുന്നതിന് പകരം സ്ഥലംമാറ്റം മാത്രം നടത്തി താൽക്കാലികമായി സമരക്കാരെ ശമിപ്പിക്കാനുള്ള പോലീസിന്റെ സ്ഥിരം പരിപാടി പ്രസ്തുത കേസിൽ വിലപ്പോവില്ല എന്നും അദ്ദേഹം പറഞ്ഞു.

 ഫറാസിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനും പോലീസുകാരുടെ ഇത്തരം രീതികൾ ആവർത്തിക്കാതിരിക്കുന്നതിനും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 സാങ്കേതികവിദ്യ വിപുലീകരിച്ചുകൊണ്ട്  ഉള്ള വാഹന പരിശോധനകളും അനുബന്ധകാര്യങ്ങളും  ഉപയോഗിക്കുന്നതിന് പകരം പോലീസ് രാജ നീതി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇത്തരം പോലീസുകാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല എങ്കിൽ പോലീസ് കുപ്പായത്തിനകത്തുള്ള ഗുണ്ടാരാജ് എന്നും നിലനിൽക്കുമെന്നും മുളയിലെ നുള്ളി കളയാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 പിഡിപി കാസർഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, പിഡിപി കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ അബ്ദുൽ റഹ്മാൻ, പിഡിപി ജില്ലാ കാസർഗോഡ് ജോയിൻ സെക്രട്ടറിമാരായ അബ്ദുള്ള കുഞ്ഞി ബദിയടുക്ക, ജാസിർ പോസോട്ട് പിടിയുസി ജില്ലാ ജോയിൻ സെക്രട്ടറി അഷറഫ് ബോയ്ക്കാനം തുടങ്ങിയവർ സംസാരിച്ചു.

 ഓഗസ്റ്റ് 30ന് രാത്രി 7 മണിക്ക് കുമ്പള ടൗണിൽ നടന്ന പന്തംകുളത്ത് പ്രതിഷേധ പ്രകടനത്തിന് പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം, തോക്കെ മണ്ഡലം നേതാകളായ ഹനീഫ ഹോസംഘടി, അലി കൊടിയമ്മ, മുനീർ പോസോറ്റ്, സലാം മഞ്ചേശ്‌വർ, കുമ്പള പഞ്ചായത്ത് ഭാരവാഹികളായ അഷ്റഫ് ബദ്രിയ നഗർ, ബഷീർ മുളി യടുക്കം, കലീൽ കൊടിയമ്മ, അഷറഫ് ഉജാർ, തുടങ്ങിയവർ നേതൃത്വം നൽകി

No comments