JHL

JHL

സിദ്ദിഖ് ദണ്ഡഗോളിക്ക് സ്വീകരണം നൽകി ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി.

 


ദുബൈ(www.truenewsmalayalam.com) : ഹൃസ്വ സന്ദർശനത്തിന് ദുബൈയിലെത്തിയ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിയും സാമൂഹിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ സിദ്ദിഖ് ദണ്ഡഗോളിക്ക് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. 

ദുബൈ കെഎംസിസി അബുഹയിൽ ആസ്ഥാന മന്ദിരത്തിൽ നടന്ന സ്വീകരണ യോഗം ആക്ടിങ് പ്രസിഡന്റ് അലി സാഗ് അധ്യക്ഷത വഹിച്ചു.

യോഗം ട്രഷറർ ഇബ്രാഹിം ബേരിക്ക ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ: ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും സെക്രട്ടറി സൈഫുദ്ദിൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.

 ജില്ലാ വൈസ് പ്രസിഡന്റ് യൂസുഫ് മൂക്കോട്‌, മണ്ഡലം ഭാരവാഹികളായായ മൻസൂർ മർത്ത്യ, അഷ്‌റഫ് ബായാർ, സലാം പടലട്ക, യൂസുഫ്‌ ഷേണി, മുനീർ ബേരിക്ക, ആസിഫ് ഹൊസങ്കടി എന്നിവർ സംസാരിച്ചു. സിദ്ദിഖ് ദണ്ഡഗോളി മറുപടി പ്രസംഗം നടത്തി.

 മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സിദ്ദിഖ് ദണ്ഡഗോളിക്ക് സമ്മാനിച്ചു.

No comments