JHL

JHL

മാതൃകാ പ്രവർത്തനം; പഞ്ചായത്തംഗം റിയാസ് മൊഗ്രാലിനെ കൊപ്പളം യുവജന കൂട്ടായ്മ അനുമോദിച്ചു.



മൊഗ്രാൽ(www.truenewsmalayalam.com) : നാടിന്റെ സർവ്വ മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാർത്തി മാതൃകാ പ്രവർത്തനം കാഴ്ചവെക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാലിനെ കൊപ്പളം യുവജന കൂട്ടായ്മ അനുമോദിച്ചു.

 കൊപ്പളത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുവജന കൂട്ടായ്മ അംഗം ഖാലിദ് നെല്ലിക്കട്ട,ഗൾഫ് പ്രതിനിധി ഷഫീഖ് എന്നിവർ റിയാസ് മൊഗ്രാലിനെ ഷാൾ അണിയിച്ചും,മെമോന്റോ  നൽകിയുമാണ് അനുമോദിച്ചത്. സിദ്ദീഖ് കൊപ്പളം ബഷീർ കൊപ്പളം, ഉമ്പൂ, മുനാസിർ, സർഫാത്ത്, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

 നേരത്തെ മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്തുള്ള യുവജന കൂട്ടായ്മയും റിയാസ് മൊഗ്രാലിന് അനുമോദനം ഒരുക്കിയിരുന്നു.


No comments