JHL

JHL

കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ.

 

മഞ്ചേശ്വരം(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ.

കാസർകോട് ചളിയങ്കോട് സ്വദേശി ഇർഫാൻ( 38)  കയ്യാർ ജോഡ്കൽ സ്വദേശി  യൂസഫ് (42 ) എന്നിവരെയാണ് ഇൻസ്‌പെക്ടർ ആർ റിനോഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടിയത്..

ഒരു ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളും, ഇവർ സഞ്ചരിച്ച  കാറും പിടിച്ചെടുത്തു.

പ്രിവൻ്റീവ് ഓഫീസർ സജീവ് വി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.രാമാ, പി.പി. മുഹമ്മദ് ഇജാസ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments