പള്ളത്തടുക്കളയിൽ ജീപ്പ് നിയന്ത്രണം വിട്ട് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്.
കാസർകോട്(www.truenewsmalayalam.com) : പള്ളത്തടുക്കളയിൽ ജീപ്പ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബദിയടുക്ക ബാറടുക്ക ദാറുൽ ഇസ്ഹാ എജുക്കേഷൻ സെന്ററിൽ പഠിക്കുന്ന വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം, പെർളയിലുള്ള സഹപാഠിയുടെ വീട്ടിൽ പരിപാടി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാർ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post a Comment