JHL

JHL

ആസാദ്‌ നഗർ-ബ്ലാർകോട് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം; സി.പി.ഐ.എം നിവേദനം നൽകി.


മൊഗ്രാൽ  പുത്തൂർ(www.truenewsmalayalam.com) :   ആസാദ്‌ നഗർ-ബ്ലാർകോട് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം  ഏരിയാൽ ബ്രാഞ്ച് കമ്മിറ്റി  പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി.

നാഷണൽ ഹൈവേ വൺ വേ ആയതിനാൽ  ആസാദ്‌ നഗർ  ബ്ലാർകോട്  റോഡിൽ തിരക്ക് വർധിച്ചിരിക്കുകയാണ്. ഇടുങ്ങിയ റോഡിൽ വളരെ വേഗതയോട് കൂടിയാണ് വാഹനങ്ങൾ കടന്ന് പോവുന്നത്, ഇത് സ്കൂളിലും മദ്രസയിലും പോവുന്ന വിദ്യാർത്ഥികൾക്കും വൃദ്ധജനങ്ങൾക്കും  റോഡ് മുറിച് കടക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ സ്പീഡ് ബ്രേക്കറോ ബാരിക്കേടോ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സി.പി.ഐ.എം പഞ്ചയാത് സെക്രട്ടറിക്ക് നിവേദനം നൽകിയത്.


No comments