JHL

JHL

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ അഡീഷണൽ പി.എ ടി.മനു അന്തരിച്ചു.

 


കാസർകോട്(www.truenewsmalayalam.com) : എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ അഡീഷണൽ പി.എ മനു ടി (32) അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. തിരുവനന്തപുരം  ബാലരാമപുരം സ്വദേശിയാണ്. മനുവിന്‍റെ വിയോഗ വാർത്ത എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.

 തന്‍റെ അഡീഷണൽ പി.എ ആയിരുന്ന മനുവിന്‍റെ വിയോഗം താങ്ങാൻ കഴിയുന്നതിനപ്പുറം ആണെന്നാണ് നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചത്.

No comments