JHL

JHL

ജിഎച്ച്എസ്എസ് കുമ്പളയിൽ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.


കുമ്പള(www.truenewsmalayalam.com) : സ്കൂൾ തലം തൊട്ട് തന്നെ കുട്ടികളിൽ സാമൂഹിക ബോധം ഉണ്ടാക്കി എടുക്കുന്നതിന് വേണ്ടി കുമ്പള ഗവ: ഹയർ സെക്കന്ററി സ്കൂളിലെ തിരഞ്ഞെടുത്ത എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

ഡിഇഒ ദിനേശൻ  ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡണ്ട് എ കെ ആരിഫ്  അധ്യക്ഷത വഹിച്ചു, പ്രധാന അധ്യാപിക ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞു, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള മുഖ്യ അഥിതിയായി.

 എസ് എം സി ചെയർമാൻ കെ വി യൂസുഫ്, മദർ പിടിഎ പ്രസിഡണ്ട് വിനീഷ ഷാജി, സീനിയർ അസിസ്റ്റൻഡ് ജയശ്രീ ടീച്ചർ,ദിനേഷ് മാസ്റ്റർ, പ്രദീപ് മാസ്റ്റർ, കമാലുദ്ധീൻ മാസ്റ്റർ, അഷ്ഫ് മർത്യ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, അധ്യാപകരായ രേഷ്മ, കൃപാലിനി, ഗൗരീഷ്, രൻജിനി, ഇർഷാദ് എന്നിവർ സംസാരിച്ചു. 

പദ്ധതി കോ-ഓഡിനേറ്റർ ഹൈറുന്നിസ കമാൽ റിപ്പോർട്ട് അവതരിപ്പിച്ചു, തുടർന്ന് ബോധവൽക്കരണ ക്ലാസ്സിന് കാസറഗോഡ് ട്രാഫിക് എസ് ഐ രതീഷൻ നേതൃത്വം നൽകി ശിൽപ്പശാലയ്ക്ക് ഹ ഹനീഫ് ഇംസാക്കും നേതൃത്വം നൽകി.

 ശുചീകരണ പ്രവർത്തനങ്ങൾ, ഹരിത കർമ്മ സേനയെ ആദരിക്കൽ തുടങ്ങിയവയും കൂടാതെ മുഹിമ്മാത്തിലെ വൃദ്ധ സദനാമായ സൈഫ്ഹോം സന്ദർശനവും നടത്തി.

  കുമ്പള ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് യുപി താഹിറ യൂസഫ് മുതിർന്ന ഹരിത കർമ്മ സേനാംഗം ഏലിയമ്മ കെ പി യെ ആദരിച്ചു.

എസ് എം സി വൈ: ചെയർമാൻ അഹ്മദ് അലി , സഹീറ, എസ് ആർ ജി കൺവീനർ മധുസുദനൻ മാസ്റ്റർ സംസാരിച്ചു.

കലാഭവൻ രാജുവിന്റെ നേതൃത്വത്തിൽ നാടൻ പാട്ടുകളുടെ പരിശീലനവും നടന്നു.

No comments