JHL

JHL

നിക്ഷേപ മഹാസംഗമത്തിനൊരുങ്ങി ജില്ല ; റൈസിംഗ് കാസര്‍കോട് സെപ്തംബര്‍ 18ന്

കാസർകോട് (www.truenewsmalayalam.com): ജില്ലയുടെ നിക്ഷേപ സാധ്യതകൾക്ക് കരുത്ത് പകരാൻ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിക്കുന്ന ‘റൈസിങ് കാസർകോട്’ നിക്ഷേപക സംഗമം 18,19 തീയതികളിൽ നടക്കും. ജില്ലയിലെ സംരംഭകരുടെയും യുവാക്കളുടെയും ആശയങ്ങളും പ്രൊജക്ടുകളും ജില്ലയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെ മുന്നിൽ അവതരിപ്പിക്കും. ചെറുകിട–വൻകിട വ്യവസായം 8, ടൂറിസം മേഖല 5,  വിവര സാങ്കേതിക മേഖല 2 എന്നിങ്ങനെ 15 പ്രൊജക്ട് ആശയങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ‌വ്യവസായ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആദിൽ മുഹമ്മദ് എന്നിവർ അറിയിച്ചു.  

18ന് രാവിലെ 9.30ന് ഉദുമ ലളിത് ഹോട്ടലിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12 ന് കാസർകോടിന്റെ അനന്ത സാധ്യതകൾ ചീഫ് സെക്രട്ടറി ഡോ.വി.വേണുവും കേരളത്തിന്റെ വ്യവസായ നയം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷും അവതരിപ്പിക്കും. 2ന്  ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആദിൽ മുഹമ്മദ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, സയ്യിദ് സവാദ് (സ്റ്റാർട്ട് അപ് മിഷൻ), എം.എൻ.പ്രസാദ് (നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്) എന്നിവർ നിക്ഷേപകർക്കു മുന്നിൽ പ്രൊജക്ട് ആശയങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 4ന് സംരംഭക പിന്തുണാ സംവിധാനങ്ങളെ കുറിച്ച് കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സെക്രട്ടറി പി.വി.ഉണ്ണിക്കൃഷ്ണൻ ക്ലാസെടുക്കും. ശേഷം നിക്ഷേപകർ അനുഭവങ്ങൾ പങ്കുവെയ്ക്കും

19ന് രാവിലെ 9.30ന് ജില്ലയിലെ ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യത ഡിഎംഒ ഡോ.എ.വി രാംദാസ് അവതരിപ്പിക്കും. 10.30 ന് മാലിന്യ നിർമാർജന രംഗത്തെ നിക്ഷേപ സാധ്യതകൾ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അവതരിപ്പിക്കും. ആയുഷ് ടൂറിസത്തിന്റെ സാധ്യതകൾ വിഷയത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണർ ഡി.സജിത് ബാബു, നിർമാണ മേഖലയിലെ നിക്ഷേപക സാധ്യതകൾ ഡോ.ജി.ശങ്കർ, കാസർകോടിന്റെ വികസനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ എന്ന വിഷയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, കുടുംബശ്രീയിലൂടെ  സാമ്പത്തിക വികസനം എന്ന വിഷയം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് എന്നിവർ അവതരിപ്പിക്കും. സംഗമത്തിൽ നിക്ഷേപകർ അംഗീകരിച്ച പദ്ധതി ആശയങ്ങൾ സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിക്കും.


No comments