കുമ്പളയിൽ ദ്രുതകർമ്മ സേന റൂട്ട് മാർച്ച് നടത്തി.
ലോക്‌സഭാ ഇലക്ഷൻ നേരത്തെയാക്കിയേക്കുമെന്ന സൂചനകൾ തുടരുന്നതിനിടെയാണ് ദ്രുതകർമ്മ സേനയുടെ റൂട്ട് മാർച്ച് ആരംഭിച്ചത്.
ഇന്നലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ മാർച്ച് നടത്തി, ഇന്ന് കുമ്പള ടൗണിലും, ബന്ദിയോടും മാർച്ച് നടത്തി.
ആർ.പി.എഫ് സംഘം ഒരാഴ്ച്ചക്കാലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി റൂട്ട് മാർച്ച് നടത്തും.
തെരഞ്ഞെടുപ്പ് സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ അതിനെ നേരിടുന്നതിനായാണ് റൂട്ട് മാർച്ച് നടത്തുന്നത്.
Post a Comment