കോടികളുടെ സമ്മാനം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി.
കാസർകോട്(www.truenewsmalayalam.com) : കോടികളുടെ സമ്മാനം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി.
പാലാവയല്‍ ഓടക്കൊൽ സ്വദേശിനി ഉഷരാജു (48) ആണ് തട്ടിപ്പിനിരയായത്. 1,18,500 രൂപയാണ് ഉഷക്ക് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ലണ്ടനിൽ ജോലി ചെയ്യുന്ന ആളെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഒരു സത്രീ ഉഷയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു, താനും ഡോക്ടറായ ഭര്‍ത്താവും 25 ലക്ഷം ഡോളറിന്റെ സമ്മാനവുമായി ഉഷയെ കാണാന്‍ ലണ്ടനിൽ നിന്നും ഓടക്കൊല്ലിയിലേക്ക് വരുന്നതായി അറിയിച്ചു.
പിന്നീട് ഡല്‍ഹി എയർ പോര്‍ട്ടില്‍ നിന്നാണെന്ന് പറഞ്ഞ് മമത എന്ന സ്‌ത്രീ വിളിക്കുകയും, സമ്മാനവുമായി വന്നവരെ എയർപോര്‍ട്ട് അതോറിറ്റി തടഞ്ഞുവെച്ചിട്ടുണ്ടെന്നും, മോചിപ്പിക്കാനും സമ്മാനം വിട്ടു കിട്ടുന്നതിലേക്കുമായി ഇത്രയും തുക അയച്ച് കൊടുക്കാനും ആവശ്യപ്പെടുകയായിരുന്നു.
ഏഴാം തീയ്യതി യുവതി പണം അയച്ചു കൊടുത്തു, പിന്നിടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. പരാതിയില്‍ ചിറ്റാരിക്കൽ പൊലീസ് കേസ്സെടുത്ത് അന്വേഷനമാരംഭിച്ചു.
Post a Comment