വയോധികനെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി.
കുമ്പള(www.truenewsmalayalam.com) : വയോധികനെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സകലേഷ്‌പുർ സ്വദേശി രാജു(72) എന്നയാളെയാണ് മൊഗ്രാൽ പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കീശയിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്ന് ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബാംഗൾ കുമ്പളയിൽ എത്തുകയായിരുന്നു.
മംഗ്ളുറു വെൻലോക് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു, എന്നാൽ രാജു എന്തിനാണ് കാസർകോട് ഭാഗത്തേക്ക് വന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Post a Comment