JHL

JHL

ഉളിയത്തടുക്ക സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ കവർച്ച; ആറര പവന്‍ സ്വര്‍ണ്ണവും 4000 രൂപയും കവർന്നു.

 


കാസര്‍കോട്‌(www.truenewsmalayalam.com) : ഉളിയത്തടുക്ക സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ കവർച്ച, ആറര പവന്‍ സ്വര്‍ണ്ണവും 4000 രൂപയും കവർന്നു.

 ഉളിയത്തടുക്ക ഷിറിബാഗിലു എ.കെ.മന്‍സിലിലെ അബ്‌ദുല്‍ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്, വീട്ടുകാർ വീടു പൂട്ടി കുടുംബസമേതം മംനഗളൂരുവിലേക്ക് പോയ സമയം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് കവർച്ചക്കാർ അകത്തുകടന്നത്. രാത്രി പത്തുമണിയോടെ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്‌.

കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. എന്നാല്‍ കവര്‍ച്ചക്കാരെ സംബന്ധിച്ച സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 വീടു പൂട്ടിപോകുമ്പോള്‍ വീട്ടില്‍ സ്വര്‍ണ്ണമോ മറ്റു വിലപ്പെട്ട വസ്‌തുക്കളോ സൂക്ഷിക്കുന്നത്‌ കരുതലോടെ വേണമെന്ന്‌ പൊലീസ്‌ പറഞ്ഞു.



No comments