ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റുമായി കാസർഗോഡ് സ്വദേശി കണ്ണൂരിൽ പിടിയിൽ.
കണ്ണൂർ(www.truenewsmalayalam.com) : ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റുമായി കാസർഗോഡ് സ്വദേശി പിടിയിൽ.
കാസർകോട് സ്വദേശി ലോറി ഡ്രൈവർ മൂസക്കുഞ്ഞിയാണ് പിടിയിലായത്.
പഴയങ്ങാടി രാമപുരം പാലത്തിന് സമീപം കൊത്തികുഴിച്ചപാറയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്..
മലപ്പുറം രജിസ്ട്രേഷനിലുള്ള KL 10 X 7757 എന്ന നാഷണൽ പെർമിറ്റ് ലോറിയിൽ കന്നാസുകളിലാക്കി ചാക്കിനുള്ളിൽ മരപ്പൊടി നിറച്ചാണ് സ്പിരിച്ച് കടത്താൻ ശ്രമിച്ചത്, കർണാടകയിൽ നിന്ന് തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരു കാനിൽ 35 ലിറ്റർ സ്പിരിറ്റാണ് ഉണ്ടായിരുന്നത്.
പാപ്പിനിശ്ശേരി റെയിഞ്ച് എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. അബ്കാരി നിയമ പ്രകാരം കേസ്സെടുത്തതായി എക്സൈസ് സംഘം അറിയിച്ചു.
Post a Comment