JHL

JHL

കുമ്പള കഞ്ചിക്കട്ട പാലം; സി.പി.ഐ.എം നിവേദനം നൽകി.

 


കുമ്പള(www.truenewsmalayalam.com) : കുമ്പള കഞ്ചിക്കട്ട നദിക്കു കുറുകെയുള്ള വി സി ബിയോട് കൂടി നിർമിച്ച പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലശേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

ജലശേചന വകുപ്പിന്റെ ഉടമസ്ഥയിൽ ഉള്ളതും 1972ൽ സ്ഥാപിതമായ 3മീറ്റർ വീതിയും 18 സ്പാനോട് കൂടി നിർമിച്ച വി സി ബി യുടെ ഇരുവശവും പൊതുമരാമത്തു റോഡും സമീപത്ത് ഏക്കർ കണക്കിന് കൃഷിയിടങ്ങളും ഉള്ള പ്രദേശമാണ് വേനൽകാലത്ത് ഉപ്പു വെള്ളം കയറാതിരിക്കാനും കർഷകർക്ക് കൃഷിക്കായ വെള്ളം സംഭരിക്കാനുള്ള ആവശ്യത്തിനും വേണ്ടിയാണ് നിർമിച്ചിരുന്നത്

കുമ്പള ടൗണിൽ നിന്നും, കൊടിയമ്മ, പറുവത്തടുക്കാ, കഞ്ചിക്കട്ടെ, ചരിത്തടുക്കാ, എന്നിവിടങ്ങളിൽ എത്തിപ്പെടാൻ എളുപ്പ വഴിയുമായിരുന്ന ഇതിലൂടെ ഉണ്ടായിരുന്ന ബസ് സർവീസും പാലം അപകടത്തിൽ ആയതിനാൽ നിർത്തിയിരിക്കുകയാണ്

നഭാർഡിൽ നിന്നും ഫണ്ട്‌ അനുവദിക്കാൻ ശുപാർശ നൽകിയെങ്കിലും ഇതു വരെ അനുവദിച്ചില്ല എന്നും മന്ത്രിയെ ബോധിപ്പിച്ചു

ഉദുമ MLA സി എച് കുഞ്ഞമ്പു,വിന്റെ സാന്നിധ്യത്തിൽ കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈർ, ഏരിയ കമ്മിറ്റി അംഗം ബഷീർ കൊട്ടൂടൽ എന്നിവരും കൂടിയാണ് നിവേദനം നൽകിയത്

അനുഭാവ പൂർവ്വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായി ഏരിയ സെക്രട്ടറി സുബൈർ പറഞ്ഞു

No comments