ജെ.സി.ഐ വാരാഘോഷം സമാപിച്ചു.
കാസറഗോഡ്(www.truenewsmalayalam.com) :ജെ സി ഐ വാരാഘോഷത്തിന്റെ അവസാന ദിവസം മെഗാ ക്ലോസിങ് സെറിമണി പള്ളിക്കര റെഡ് മൂൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു . ജെ.സി.ഐ കാസറഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 മുതൽ 15 വരെ "ജൈത്ര" എന്ന പേരിൽ ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ സേവന പ്രവർത്തികൾ ചെയ്തു.
ജെസിഐ കാസറഗോഡ് പ്രസിഡന്റ് എൻ പി യതീഷ് ബളാൽ അധ്യക്ഷത വഹിച്ചു. പരിപാടി കാസറഗോഡ് പാർലമെന്റ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച റഫീഖ് മാസ്റ്റർക്ക് കമൽ പത്രാ അവാർഡും , മിഥുൻ ജി വിക് യംഗ് എന്റർപ്രീനർ അവാർഡും , സാദിഖിന് യൂത്ത് ഐക്കൺ അവാർഡും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നൽകി.
കൂടാതെ മികച്ച പ്രകടനം കാഴ്ച വെച്ച എൽ ജി ബി അംഗങ്ങൾക്കുള്ള അവാർഡ് യതീഷ് ബളാൽ വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി ജെസിഐ കുടുംബാംഗങ്ങൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . ജെസിഐ വീക്ക് കോർഡിനേറ്റർ ബിനീഷ് മാത്യു സ്വാഗതവും സെക്രട്ടറി മൊയ്‌നുദ്ദീൻ നന്ദിയും പറഞ്ഞു.
Post a Comment