നബിദിനത്തോടനുബന്ധിച്ച് റോഡും പരിസരവും ശുചീകരിച്ച് ബ്രദേഴ്സ് കെകെപ്പുറം.
മൊഗ്രാൽ(www.truenewsmalayalam.com) : നബിദിനാഘോഷത്തിന്റെ ഭാഗമായി റോഡും, പരിസരവും ശുചീകരിച്ച് മൊഗ്രാൽ കെകെ പുറം ബ്രദേഴ്സിന്റെ പ്രവർത്തനം വേറിട്ട കാഴ്ചയായി.
ഒരു കിലോമീറ്ററോളം വരുന്ന റോഡും, പരിസരവുമാണ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. കെകെ അസുറു, തൻസീംഫ് മൊഗ്രാൽ,എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കല്ലി കെകെ പുറം, ബത്തിഷ, നുവൈദ്, അഹ്‌മാഷ്, ഇമ്രാൻ, ഗഫൂർ കെകെ, ഉബൈസ്, നൗഷു, ശമ്മാസ്, നൗഫൽ ബിപ്പി, മുഹാസ്, ജാബിർ, റംഷി, നിയാദ്, ആച്ചിക്കു, അൻച്ചു തൻസീർ, ഷുഹൈബ്, അബ്ദുറഹ്മാൻ, ശയാൻ, റശാ, അമീൻ, മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment