JHL

JHL

ചന്ദ്രഗിരി പാലത്തിന് സമീപം ബൈക്ക് കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.


കാസര്‍കോട്(www.truenewsmalayalam.com) : കെ.എസ്.ടി.പി റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു, സഹപാഠിക്ക് പരിക്ക്.

കണ്ണൂർ സ്വദേശികളായ മഹേഷ് ചന്ദ്ര ബാലിഗ - അനുപമ ബാലിഗ ദമ്പതികളുടെ മകള്‍ ശിവാനി (20) ആണ് മരിച്ചത്. മണിപാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്.

ബൈക് ഓടിച്ച ആലപ്പുഴ മയ്യളത്തെ ഗോപാലക്കുറുപ്പിന്റെ മകന്‍ അജിത്ത് കുറുപ്പിനാണ് (20) പരുക്കേറ്റത്.

കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷന് സമീപം ചന്ദ്രഗിരി റോഡിലെ കുഴിയിലാണ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞത്.

 കെ എസ് ടി പി റോഡില്‍ നിറയെ പാതാളകുഴികള്‍. ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈകിള്‍ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയില്‍' 

ഞായറാഴ്ച രാത്രി കാസര്‍കോട് ബേക്കലില്‍ നിന്നും മംഗ്‌ളൂറിലേക്ക് ബുള്ളറ്റ് ബൈകില്‍ പോകവെ കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷന് മുമ്പ് പുലിക്കുന്നിലെ ഇന്റര്‍ലോക് പാകിയ സ്ഥലത്തിന് തൊട്ടടുത്തായുള്ള കുഴിയില്‍ തെന്നി വീഴുകയായിരുന്നു. തെറിച്ചുവീണ ശിവാനിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയവരാണ് ഉടന്‍ മംഗളൂരിലെ ആശുപത്രിയിലെത്തിച്ചത്.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.


കെ എസ് ടി പി റോഡില്‍ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇടക്കിടെ കുഴി പേരിന് അടക്കുന്നതല്ലാതെ സമ്പൂര്‍ണമായ ടാറിംഗ് ഉണ്ടായിട്ടേയില്ലെന്നാണ് ആക്ഷേപം. ഇതാണ് പാതാളകുഴികള്‍ രൂപപ്പെടാന്‍ കാരണമായത്.

 അദാനി ഗ്രൂപിന്റെ പൈപ് ഗ്യാസ് കണക്ഷന് വേണ്ടി ഉള്‍ഭാഗം ഡ്രില്‍ ചെയ്യുന്ന സമയത്താണ് കുഴി രൂപപ്പെട്ടത്. കംപനി അധികൃതര്‍ ഇത് നന്നാക്കാത്തതിനെ തുടര്‍ന്ന് പി ഡബ്ല്യു ഡി അധികൃതര്‍ കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ഇപ്പോള്‍ ഇത് ഇളകി പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ അപകട ഭീഷണിയില്‍ ആയിരിക്കുന്നത്. ഇവിടെയും ദിനേന നിരവധി പേരാണ് കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്. ഇനിയും വലിയ അത്യാഹിതം സംഭവിക്കുന്നതിന് മുമ്പ് കെ എസ് ടി പി റോഡിലെ കുഴി മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

സഹാേദരന്‍: രജത് ബാലിഗ (എന്‍ജിനിയര്‍ ബെംഗളൂരൂ).
 സംസ്‌കാരം ഇന്ന് വൈകിയിട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.


No comments