JHL

JHL

സാധാരണക്കാർക്ക് ട്രെയിൻ യാത്ര അന്യമാകുന്നു; ജനറൽ, സ്ലീപ്പർ ക്ലാസുകൾ കുറക്കാനുള്ള തീരുമാനം പുനഃ പരിശോധിക്കണം - മാനവ സംസ്കൃതി.


കുമ്പള(www.truenewsmalayalam.com) : കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം കേരളത്തിലെ സാധാരണക്കാരായ ട്രെയിൻ യാത്രക്കാരെ കൈയ്യൊഴിയുന്നതായി ആക്ഷേപം. പുതുതായി അനുവദിക്കുന്ന ട്രെയിനുകളാകട്ടെ വന്ദേ ഭാരത് പോലുള്ള ഉയർന്ന നിരക്കുകളു ള്ള എസി കോച്ചുകളും, ഇത് സാധാരണക്കാർക്ക് യാത്ര ചെയ്യാൻ ഉതകുന്നതുമല്ലെന്നാണ് പരാതി.

 നിലവിൽ സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന മലബാർ,മാവേലി, വെസ്റ്റ് കോസ്റ്റ്,ചെന്നൈ- മാംഗ്ലൂർ എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ,സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം യാത്രാദുരിതം ഇരട്ടിപ്പിക്കും. ഇതുമൂലം സ്ത്രീയാത്രക്കാർ ഏറെ ബുദ്ധിമുട്ടേണ്ടി വരും. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇതിനിടയിൽ തന്നെ മലബാർ എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഈയാഴ്ചയോടെ മറ്റുള്ള ട്രെയിനുകളിലും മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.

 കേരളത്തിലെ ട്രെയിൻ യാത്ര ഇപ്പോൾതന്നെ നരക തുല്യമാണ്. കൂടുതൽ ട്രെയിനുകൾ അനുവദിക്കാത്തതിനാൽ തിങ്ങി,ഞെരുങ്ങി ശ്വാസംമുട്ടിയാണ് യാത്രക്കാർ യാത്ര ചെയ്യുന്നത്. ഓരോ ട്രെയിനിലും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സീറ്റുകളിൽ ഇരിക്കുന്നത് ഇരട്ടി യാത്രക്കാരാണ്. നിൽക്കുന്നവരാകട്ടെ 4 ഇരട്ടി യാത്രക്കാരും. ഈ ദുരിത യാത്രയ്ക്കിടയിൽ ആണ് സ്ലീപ്പർ കോച്ചും ജനറൽ കോച്ചും കുറക്കുന്നത്.

 ജനറൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം റെയിൽവേ പുനഃ പരിശോധിക്കണമെന്ന് മാനവ സംസ്കൃതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്തു.

 താലൂക്ക് കമ്മിറ്റി ചെയർമാൻ എം എ മൂസ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു.സംസ്ഥാന നിർവാഹക സമിതി അംഗം ഇർഷാദ് മഞ്ചേശ്വരം, ജില്ലാ കൗൺസിൽ അംഗങ്ങളായ സലിം പുത്തിഗെ, ജഗദീഷ് മൂടംബയൽ, വിനോദ് കുമാർ പാവൂർ, ആരിഫ് മച്ചമ്പാടി, ബ്ലോക്ക് കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് കാവിൽ, ഷാനിദ് കയ്യും കൂടൽ, ഹർഷാദ് വൊ ർക്കാടി, റഫീഖ് കുണ്ടാർ, അൻവർ കുമ്പള, അനീഷ് പടിഞ്ഞാർ, ഇക്ബാൽ കളിയൂർ എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഡോൾഫി ഡിസൂസ നന്ദി പറഞ്ഞു.



No comments