JHL

JHL

കുമ്പള ഗവ സീനിയർ ബേസിക് സ്കൂളിലേക്ക് വാട്ടർ പ്യൂരിഫൈർ നൽകി ജെസിഐ കാസറഗോഡ്.

കുമ്പള(www.truenewsmalayalam.com)  : ജെ.സി.ഐ കാസറഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 മുതൽ 15 വരെ "ജൈത്ര" എന്ന പേരിൽ ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി കുമ്പള ഗവ സീനിയർ ബേസിക് സ്കൂളിലേക്ക് വാട്ടർ പ്യൂരിഫൈർ നൽകി.

ചടങ്ങിൽ ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് എൻ.പി യത്തീഷ് ബള്ളാൾ അധ്യക്ഷത വഹിച്ചു. പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് ഉൽഘാടനം ചെയ്തു. 

കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ വെച്ച് ജി എസ്‌ ബി എസ്‌ സ്കൂൾ ഹെഡ്മിസ്ട്രസ് ദേവകിക് കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി വാട്ടർ പ്യൂരിഫൈർ കൈമാറി. വാർഡ് മെമ്പർ പ്രേമാവതി, പി ടി എ പ്രസിഡന്റ് ബെഞ്ചമിൻ, എസ്‌ ആർ ജി കൺവീനർ കമാലുദ്ദീൻ, ജെ സി ഐ സോൺ ഓഫീസർ അബ്ദുൽ മജീദ് , കരിയർ ഫോക്കസ് മാനേജർ ഷാനിഫ്, ജെ.സി.ഐ വാരാഘോഷ കോർഡിനേറ്റർ ബിനീഷ് മാത്യൂ, എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ദേവകി സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ശിഹാബ് ഊദ് നന്ദിയും പറഞ്ഞു. തുടർന്ന് ജല സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി ജല സംരക്ഷണത്തിന്റെ ആവശ്യകതയെ ഊന്നിക്കൊണ്ടുള്ള ബോധവൽക്കരണ സ്റ്റിക്കറുകൾ കാസറഗോഡ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചു.

No comments