JHL

JHL

ഒരുവട്ടം കൂടി കലാലയമുറ്റത്ത്; മൊഗ്രാൽ പുത്തൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമിക്കുന്നു.


കുമ്പള(www.truenewsmalayalam.com) . മൊഗ്രാൽപുത്തൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 2002-03ലെ എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 20 വർഷങ്ങൾക്കുശേഷം കലാലയമറ്റത്ത് വീണ്ടും ഒത്തുചേരുന്നു.

 "ആ ബെഞ്ചിൽ ആതീലെ'' എന്ന പേരിലാണ് 2023 സെപ്റ്റംബർ 3ന് ഞായറാഴ്ച പൂർവ്വ വിദ്യാർത്ഥികൾ സംഗമിക്കുന്നത്. പാട്ടും കളിയും, തമാശയും, കായിക മത്സരവുമൊക്കെ ഒരുക്കി കൊണ്ടാണ് ഒരു ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

 പരിപാടിയുടെ ലോഗോ കുമ്പള സിഐ അനിൽകുമാർ പ്രകാശനം ചെയ്തു. ചടങ്ങിൽ നാസിർ, ഷമീർ, മഹമൂദ് സ്കൈലർ, റഫീഖ്, സിയാദ്, ജാബിർ,ഷഫീർ എന്നിവർ സംബന്ധിച്ചു.

No comments