JHL

JHL

മൊഗ്രാൽപുത്തൂരിൽ കോഴിപ്പോര് നടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽപുത്തൂരിൽ കോഴിപ്പോര് നടത്തുന്നതിനിടെ രണ്ടു പേർ  പിടിയിൽ.

കുട്ലു സ്വദേശി പ്രശാന്ത്, കല്ലക്കട്ട സ്വദേശി ജയശങ്കർ എന്നിവരാണ് നാലു അങ്കകോഴികളും, രണ്ടു അങ്കവാളുകാളുമായി മൊഗ്രാൽ പുത്തുർ മജലിൽ നിന്നും പിടിയിലായത്.

അങ്കം കാണാൻ വലിയ ആൾക്കൂട്ടം തടിച്ചു കൂടിയിരുന്നു, പരിശോധനക്കെത്തിയ പോലീസിനെ കണ്ട് ആൾകൂട്ടം ഓടി രക്ഷപ്പെടുകയായിരുന്നു.

 കളിക്കളത്തിൽ നിന്നു 600 രൂപ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഇവിടെ സ്ഥിരമായി കോഴിപ്പോര് നടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പിടിയിലായ കോഴികളെ  തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുo. കാസർകോടിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായി നിരോധനം ലംഘിച്ച് കോഴിപ്പോര് നടക്കുന്നുണ്ട്. പോരിന്‍റെ മറവിൽ വാതുവെപ്പും പതിവാണ്.


No comments