JHL

JHL

പരിഭ്രാന്തി പടർത്തി കാസറഗോഡ് ടൗണിൽ തീപിടുത്തം ; 15 ലക്ഷം നഷ്ടം

കാസറഗോഡ് : വ്യാഴാഴ്ച രാവിലെ കാസറഗോഡ് ടൗണിൽ ഉണ്ടായ തീപിടുത്തം ടൗണിൽ പരിഭ്രാന്തി പടർത്തി. കാസറഗോഡ് എം ജി റോഡിലുള്ള കടയിലാണ് തീ പിടുത്തം ഉണ്ടായത്. വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എത്തിയ അഗ്നിശമനാസേനയുടെ മിനിവാഹനം എത്തിയെങ്കിലും തീ  കെടുത്താന്‍ കഴിഞ്ഞില്ല. . വൈകാതെതുടർന്ന്  വലിയ യൂനിറ്റ് എത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് അരമണിക്കൂറിന് ശേഷം തീ അണക്കാന്‍ സാധിച്ചത്. അപ്പോഴേക്കും ചവിട്ടിയും മറ്റും വില്‍ക്കുന്ന കട പൂര്‍ണമായും കത്തിചാമ്പലായിരുന്നു. 12 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കടയുടമയ്ക്ക് സംഭവിച്ചതായി കണക്കാക്കുന്നത്.

 തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മൊബൈൽ കടയും കത്തിയിരുന്നു. വിലപിടിപ്പുള്ള വാചുകളും ഫോണുകളും കടപ്പൂട്ടി പോകുമ്പോള്‍ കൊണ്ടുപോകാറുള്ളത് കൊണ്ട് വലിയ നഷ്ടം ഒഴിവായെങ്കിലും മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മൊബൈല്‍ ഫോണ്‍ കടയുടമ പറഞ്ഞു.
മാറ്റ് കടയില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂടാണ് പെട്ടന്നുള്ള തീപ്പിടിത്തത്തിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. കയറിന്റെയും ഫൈബറിന്റെയും മറ്റും ഉല്‍പന്നങ്ങളായതിനാല്‍ വളരെ പെട്ടെന്ന് തീ പടരാൻ  കാരണമായി.



No comments