JHL

JHL

ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 107 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പെര്‍ള(www.truenewsmalayalam.com) : ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 107 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കുമ്പള ശാന്തിപ്പള്ള സ്വദേശി സഹീർ റഹീം(36), പെര്‍ള അമെക്കളയിൽ താമസക്കാരനായ ഷെരീഫ്(52) എന്നിവരെയാണ് കാസർഗോഡ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

 രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പെര്‍ള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് വ്യക്തമായത്.

എക്‌സൈസ് ഉദ്യോഗസ്ഥരായ ജെയിംസ് എബ്രഹാം, മുരളി കെ.വി, പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, പ്രജിത്ത്, ഷിജിത്ത്, മഞ്ജുനാഥന്‍, മോഹന്‍കുമാര്‍, സതീശന്‍, സോനു സെബാസ്റ്റ്യന്‍, മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ ക്രിസ്റ്റീന്‍ പി.എ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments