ഹരിതം കൊച്ചുബാവ പുരസ്കാരം ഏറ്റുവാങ്ങി കെ.എം അബ്ബാസ്
കുമ്പള(www.truenewsmalayalam.com) : ഹരിതം കൊച്ചുബാവ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.എം അബ്ബാസ് കുമ്പള പഞ്ചായത്ത് പ്രസിഡൻറ് ത്വാഹിറ യൂസുഫിൽ നിന്ന് ഏറ്റുവാങ്ങി.
ഹരിതം ബുക്ക്സിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപെടുത്തിയതെന്ന് എം ഡി പ്രതാപൻ തായാട്ട് പറഞ്ഞു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വെച്ചാണ് കൊച്ചുബാവ പുരസ്കാരം പ്രഖ്യാപിച്ചത്.
കെ എം അബ്ബാസിന്റെ സമ്പൂർണ കഥകൾ എന്ന കൃതിക്കാണ് പുരസ്കാരം.ചടങ്ങിൽ പുഷ്പാകരൻ ബെണ്ടിച്ചാൽ,അശ്റഫ് കർളെ,ഹമീദ് അരമന,കുഞ്ഞാമു മീപ്‌രി,ബി എ റഹ്‌മാൻ പങ്കെടുത്തു.
അനാരോഗ്യം കാരണമാണ് ഷാർജയിൽ ചടങ്ങിന് എത്തിച്ചേരാൻ കഴിയാത്തതെന്നും സ്വദേശത്തു വന്നു പുരസ്കാരം കൈമാറാൻ ഹരിതം കാണിച്ച സൻമനസിന് നന്ദി പറയുന്നുവെന്നും കെ എം അബ്ബാസ് അറിയിച്ചു.
Post a Comment