രുചിയൂറും വിഭവങ്ങളുമായി മൊഗ്രാൽ കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച "ഫുഡ് ഫെസ്റ്റ്'' വേറിട്ടതായി
മൊഗ്രാൽ(www.truenewsmalayalam.com) : നാടൻ മുതൽ അറബിക്,,ചൈനീസ് വരെ 50ലേറെ വിഭവങ്ങൾ ബിരിയാണിയും,മന്തിയും നൂഡൽസും, കബ്സയും തുടങ്ങി വിവിധയിനം രുചിയൂറും വെജി, നോൺ വെജി ഭക്ഷണങ്ങൾ, ഡസനോളം വരുന്ന വ്യത്യസ്തത നിറഞ്ഞ പുഡിങ് ഐറ്റംസുകൾ ,വിവിധ തരം ജ്യൂസുകൾ കൊണ്ടും ശ്രദ്ധേയവും, വേറിട്ടതുമായി മൊഗ്രാൽ കെഎസ് അബ്ദുള്ള സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച 2 ദിവസത്തെ ഫുഡ് ഫെസ്റ്റ്.
വിദ്യാർത്ഥികൾ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള ഒരുക്കിയത്. നാടനും, മറുനാടനും,അറബിക്കും, ചൈനീസും ഭക്ഷ്യമേളയ്ക്ക് വ്യത്യസ്തത നൽകി.
ഫുഡ് ഫെസ്റ്റ് ആൽഫ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സിദ്ദീഖലി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വേദാവതി ടീച്ചർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ എംസിഎം അക്ബർ പെർവാഡ്, അബ്ദുള്ളാ- ഇബ്രാഹിം,എൻഎ അബൂബക്കർ,ഹമീദ് പെർവാഡ്, അബ്ദുള്ള പഞ്ചം, ടിഎം ശുഹൈബ്, ടികെ ജാഫർ, എംജിഎ റഹ്മാൻ, എംഎ മൂസ, അഷ്‌റഫ് പെർവാഡ്, റിയാസ് കരീം തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment