JHL

JHL

വ്യാജവീഡിയോയിൽ വഞ്ചിതരാകരുതെന്ന് ബംബ്രാണ ജമാഅത്ത്


കുമ്പള(www.truenewsmalayalam.com) : മൂന്നു വർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ തീയതി മാറ്റി വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംബ്രാണ മുസ് ലിം ജമാഅത്ത് കമ്മിറ്റി.

 നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. മുൻപ് നടന്ന സംഭവം  ഇരു വിഭാഗങ്ങളും രമ്യമായി പരിഹരിച്ചതാണ്. വർഗീയ കലാപമുണ്ടാക്കാനുള്ള സംഘടിതമായ  ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

 കണിപുര ക്ഷേത്രത്തിൽ ഉത്സവം നടക്കാനിരിക്കെയാണ് ഇത്തരത്തിൽ വ്യാജ പ്രചരണമെന്നതിനാൽ ജമാ അത്ത് ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്.


 ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുമ്പള പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

 പത്രസമ്മേളനത്തിൽ ബംബ്രാണ മഹല്ല് ഖത്തീബ് വി.കെ.ജുനൈദ് ഫൈസി, ജമാ അത്ത് പ്രസിഡൻ്റ് ബാപ്പു കുട്ടി ഹാജി, വൈസ് പ്രസിഡൻ്റ് കെ.കെ.അബ്ദുള്ള കുഞ്ഞി, ജനറൽ സെക്രട്ടറി ഒ.എം.യൂസഫ്, ട്രഷറർ അല്ലിക്ക അബ്ദുള്ള, ജോ. സെക്രട്ടറി കെ.എസ്. ഫഹദ്, ബി.എച്ച്.ഖാലിദ് എന്നിവർ പങ്കെടുത്തു.


No comments