JHL

JHL

ടീം കാസർകോട് നടത്തിയ ദേശഭക്തി ഗാനാലാപന മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും, ഡിവൈ എസ്പി എംഎ മാത്യുവിനുള്ള സേവന പുരസ്കാര സദസും നാളെ


കാസറഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് ജില്ലയിലെ ലഹരി വിരുദ്ധ സ്കോഡിന്റെ തലവനായി ജില്ലയിൽ അങ്ങോളമിങ്ങോളം ലഹരി വിരുദ്ധ പ്രവർത്തനം ഏകോപിക്കാൻ കൈമെയ് മറന്ന് പ്രവർത്തിച്ചതിൻ്റെ പേരിൽ ഡിവൈഎസ്പി എംഎ മാത്യുവിന് സേവന പുരസ്കാരവും,

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ സ്മരണയിൽ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി സംഘടിപ്പിച്ച സമരഗീതം രചനയിൽ കമ്പളത്ത് രണഗീതം പുരസ്കാര ജേതാവ് സുബൈർ പടപ്പിലിനെയും ടീം കാസറഗോഡ് ആദരിക്കുന്നു.

2024 ഫെബ്രവരി 25 ന് (നാളെ) ഉച്ചക്ക് 2.30 ന് കാസർകോട് കാപിറ്റൽ ഇൻ ഓഡിറ്റോറിയത്തിൽ വച്ച് ചേരുന്ന അനുമോദന യോഗത്തിലാണ് ആദരവും, അനുമോദന ചടങ്ങും.

യോഗം കണ്ണൂർ കാലിക്കറ്റ് മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും.പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.


No comments