JHL

JHL

ഐ.എച്ച്.ആര്‍.ഡി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ, 2 സെമസ്റ്റര്‍, യോഗ്യത ഡിഗ്രി).

 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്, 2 സെമസ്റ്റര്‍, യോഗ്യത എം.ടെക് / ബി.ടെക് / എം.സി.എ / ബി.എസ്.സി / എം.എസ്.സി / ബി.സി.എ).

 ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ, 2 സെമസ്റ്റര്‍, യോഗ്യത എസ്.എസ്.എല്‍.സി).

 ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ, 1 സെമസ്റ്റര്‍, യോഗ്യത പ്ലസ്ടു),

 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്, 1 സെമസ്റ്റര്‍, യോഗ്യത എസ്.എസ്.എല്‍.സി).

 അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് www.ihrdadmissions.org ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ ഫെബ്രുവരി 29ന് വൈകിട്ട് നാലിനകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.ihrd.ac.in 

ഫോണ്‍ 0471 2322985, 0471 2322501.

No comments