JHL

JHL

ഹോട്ട്സ്റ്റാർ ആപ്പിലെ സബ്സ്ക്രിപ്ഷൻ പണം തിരികെ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; കാസർഗോഡ് സ്വദേശിയുടെ ഒരു ലക്ഷം നഷ്ടമായി

 

കാസറഗോഡ്(www.truenewsmalayalam.com) : ഹോട്ട്സ്റ്റാർ ആപ്പിലെ സബ്സ്ക്രിപ്ഷൻ പണം തിരികെ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്, കാസർഗോഡ് സ്വദേശിയുടെ ഒരു ലക്ഷം നഷ്ടമായി.

 ഹോട്ട്സ്റ്റാർ അപ്ലിക്കേഷനിലെ നിലവിലെ സബ്സ്ക്രിപ്ഷൻ പ്ലാൻ നിർത്തലാക്കാനായി കാസറഗോഡ് സ്വദേശി ഗൂഗിളിൽ നിന്നും കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുകയും, നിലവിലെ പ്ലാൻ റദ്ദ് ചെയ്തു തരാമെന്നും ബാക്കി പണം അക്കൗണ്ടിൽ തിരിച്ചെത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് AVVAL DESK എന്ന റിമോട്ട് ആക്സസ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയുമായിരുന്നു.

 അതുവഴി പരാതിക്കാരന്റെ ഫോണിലെ OTP മെസ്സേജ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കരസ്ഥമാക്കി ഒരു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പ് സൂക്ഷിക്കുക - പോലീസ് മുന്നറിയിപ്പ് 

› എന്താണ് റിമോട്ട് ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ (Remote Desktop Application)?

AnyDesk, AvvalDesk, Team Viewer തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്നവ. 

നമ്മുടെ കമ്പ്യൂട്ടറിനെയോ മൊബൈലിനെയോ മറ്റൊരു സ്ഥലത്തെ കമ്പ്യൂട്ടറിലേക്ക്/ മൊബൈലിലേക്ക് കണക്ട് ചെയ്യാനും അതിലുള്ള മുഴുവൻ വിവരങ്ങൾ ചോർത്തിയെടുക്കാനും കഴിയുന്നതാണ് ഇത്തരം അപ്ലിക്കേഷനുകൾ.

നമ്മുടെ അനുവാദമില്ലാതെ ഇത്തരം അപ്ലിക്കേഷൻ വഴി ഒന്നും തന്നെ തട്ടിയെടുക്കാൻ ആയില്ല. ഇത്തരം ആപ്പുകളിലെ സീക്രട്ട് കോഡ് (security Code) നമ്മൾ പറഞ്ഞു കൊടുത്താൽ മാത്രമേ മൊബൈലുമായി കണക്ട് ചെയ്യാൻ സാധിക്കുകയുള്ളൂ.

അതിനാൽ തന്നെ സീക്രട്ട് കോഡ് വാങ്ങിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യലക്ഷ്യം. അത് മറ്റൊരാൾക്കും നൽകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. കണക്ടായി കഴിഞ്ഞാൽ നിങ്ങൾ മൊബൈലിൽ ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ദൂരെ ഇരുന്നുകൊണ്ട് ഇത്തരം തട്ടിപ്പുകാർക്ക്‌ കാണാനും നിയന്ത്രിക്കാനും സാധിക്കും. നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും OTP യും അവർ കരസ്ഥമാക്കി പണം തട്ടിയെടുക്കും. 

അതിനാൽ ഇത്തരം അപ്ലിക്കേഷനുകൾ കഴിവതും മൊബൈൽ ഫോണിൽ സൂക്ഷിക്കാതിരിക്കുക. ആരെങ്കിലും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ, Play Store ൽ അതിന്റെ ഡിസ്ക്രിപ്ഷൻ വായിച്ചുനോക്കി അതിൽ റിമോട്ട് ആക്സസ് എന്ന വിഭാഗത്തിൽ പെടുന്നവയാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്.

അറിവില്ലായ്മയാണ് നിങ്ങൾ പറ്റിക്കപ്പെടാൻ കാരണം. സൈബർ ഇടങ്ങളിൽ എന്നും ശ്രദ്ധയോടെയിരിക്കുക. പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 ൽ വിളിക്കുക.


No comments