JHL

JHL

കൃപേഷ്-ശരത് ലാൽ രക്തസാക്ഷി ദിനം; ഇന്‍കാസ് കാസര്‍കോഡ് സൌജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു


കാസർഗോഡ്(www.truenewsmalayalam.com) : രാഷ്ട്രീയ എതിരാളികളാല്‍ അതിക്രൂരമായി വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന കൃപേഷ് - ശരത് ലാൽ എന്നിവരുടെ ധീര രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഷ്യൻ മെഡിക്കൽ സെന്‍ററുമായി സഹകരിച്ചുകൊണ്ട് സൌജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു. 

 ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശഫാഫ് ഹാപ്പായുടെ അധ്യക്ഷതയില്‍ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന സൌജന്യ മെഡിക്കല്‍ കേമ്പ് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.

ജനസേവന രംഗത്ത് മാതൃകാ പ്രവര്ത്തനം കാഴ്ചവെച്ചവരായിരുന്നു കൃപേഷും - ശരത് ലാലും അവരുടെ രക്ത സാക്ഷിത്വ ദിനത്തില്‍ തികച്ചും മാതൃാകപരമായി തന്നെ സൌജന്യ മെഡിക്കല് കേമ്പ് സംഘടിപ്പിച്ച കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്ത്തനത്തെ അദ്ധേഹം അഭിനന്ദിച്ചു.

കൃപേഷ് - ശരത് ലാൽ എന്നിവരുടെ ഛായാ ചിത്രത്തില്‍ സെന്ട്രല്‍- ജില്ലാ കമ്മിറ്റി നേതാക്കള്‍ പുഷ്പാർച്ചന നടത്തി അനുശോചനം അറിയിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജേക്കബ് സ്വാഗതവും , യൂത്ത് വിങ് ജനറൽ സെക്രട്ടറി വികാസ് പി നമ്പ്യാർ നന്ദിയും പറഞ്ഞു .

 ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ , ട്രഷറർ ഈപ്പൻ തോമസ് ,വൈസ് പ്രസിഡന്റ് വി സ് അബ്ദുൽ റഹ്മാൻ ,ഇൻകാസ് ഖത്തർ ലേഡീസ് വിങ് ട്രഷറർ അനുജ റോബിൻ തുടങ്ങിയ സെൻട്രൽ കമ്മിറ്റി അംഗങ്ങളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. 

സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ ലത്തീഫ്, ജില്ലാ ട്രഷറർ മുനീർ മുഹമ്മദ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് ചെറുവത്തൂർ , അസൈനാർ കോട്ടിക്കുളം , അഷ്‌റഫ് നീലേശ്വരം, സണ്ണി പനത്തടി ,വേണു കാഞ്ഞങ്ങാട് ,മുഹമ്മദ് മുഷാഫിക്, ഷഫീഖ് കൊപ്പളം,ഹർഷദ് ഹമീദ് ,ദിലിൻരാജ് എന്നിവർ മെഡിക്കൽ ക്യാമ്പ്നു നേതൃത്വം നൽകി.


No comments